മലപ്പുറം : മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്.
മരിച്ച അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവങ്ങളും വീട്ടിലാണ് നടന്നത്. അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയും തെളിവ് നശിപ്പിച്ച കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.