ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റുചെയ്ത ബി.ആര്‍.എസ്. നേതാവും കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി.ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജാമ്യം അനുവദിച്ചാല്‍ കവിത തന്റെ സ്വാധീനശേഷി ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയില്‍ വാദിച്ചു.മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ അറസ്റ്റ് ചെയ്തത്.