Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജില്ലാ കോടതിപ്പാലം...

ജില്ലാ കോടതിപ്പാലം പുനർനിർമാണം: മാറ്റിവെച്ച ട്രയൽ റൺ 29, 30 തീയതികളിൽ

ആലപ്പുഴ: ജില്ലാ കോടതിപ്പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ട്രയൽ റൺ ജൂലായ് 29 മുതൽ ആരംഭിക്കുമെന്ന് കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ 29, 30 തിയതികളിൽ നടക്കും.

തണ്ണീർമുക്കം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നതിന്, കെ  എസ് ആർ ടി സി  ബസുകളും, സ്വകാര്യ ബസുകളും കൈചൂണ്ടി മുക്കിൽ നിന്നും വലതു തിരിഞ്ഞ് കൊമ്മാടി പാലത്തിൻറെ കിഴക്കേക്കരയിൽ എ എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡിൽ കൂടി വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് പിച്ചുഅയ്യർ എ വി ജെ   ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽ നിന്നും ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി  ബസ് സ്റ്റാന്റിലേയ്ക്ക് പോകാവുന്നതാണ്.

തണ്ണീർമുക്കം ഭാഗത്തേയ്ക്ക് പോകുന്ന കെ  എസ് ആർ ടി സി,  സ്വകാര്യ ബസുകൾ ചുങ്കം, കല്ലുപാലം റോഡിൻറെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽ കൂടി ഇരുമ്പു പാലത്തിൽ നിന്നും വലതു തിരിഞ്ഞ് വൈ എം സി എ പാലം വഴി എ എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡ് വഴി കൈചൂണ്ടി മുക്കിലെത്തി ഇടതുതിരിഞ്ഞു പോകേണ്ടതാണ്.

തെക്കു നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ ഇരുമ്പു പാലം വഴി വൈ എം സി എ വഴി  സ്വകാര്യ  ബസ്സ് സ്റ്റാൻറിൽ എത്തി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ എസ ആർ ടി സി,  പ്രൈവറ്റ് ബസ്സുകൾ ടൗണിൽ പ്രവേശിക്കുന്നതിന് വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് പിച്ചുഅയ്യർ എ.വി.ജെ ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽ നിന്നും ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലേയ്ക്ക് പോകാവുന്നതാണ്.

ആലപ്പുഴ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചുങ്കം കല്ലുപാലം റോഡിൻറെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽ കൂടി ഇരുമ്പു പാലത്തിൽ നിന്നും വലതു തിരിഞ്ഞ് വൈ.എം.സി.എ  ജംഗ്ഷനിൽ നിന്നും ഇടതുതിരിഞ്ഞ് പോകേണ്ടതാണ്.

പുന്നമട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പോലീസ് ഔട്‌പോസ്‌റ് നു കിഴക്കു ഭാഗത്തുള്ള ഡീവിയേഷൻ റോഡ് വഴി പുന്നമട ഭാഗത്തേക്കും, പുന്നമടയിൽ നിന്നും തിരിച്ചുവരുന്ന വാഹനങ്ങൾ ഡീവിയേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വഴി ചുങ്കം, കല്ലുപാലം റോഡിൻറെ വടക്കേ അപ്രോച്ച് വഴി കല്ലുപാലം വഴി പോകാവുന്നതാണ്. ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് നഗരചത്വരം വഴി മിനി സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും കോടതി ഭാഗത്തേക്കും പോകാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അ‌‍ജ്ഞാത വാഹനം ഇടിച്ച് 88കാരി മരിച്ചു; അഞ്ചു മാസത്തിനുശേഷം അറസ്റ്റ്

കോട്ടയം : വാഹനം ഇടിച്ച് 88കാരി മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ.ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ തങ്കമ്മ അപകടത്തിൽ മരിച്ച സംഭവത്തിലാണ് മുണ്ടക്കയം പോലീസ് ഹൈദരാബാദിൽ നിന്ന്...

ഭാഗവത സത്രസമിതി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

ആലപ്പുഴ: മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ഭാഗവത സത്രസമിതി നൽകിവരുന്ന ഈ വർഷത്തെ പുരസ്കാരം (50,000 രൂപയും ഒരു പവന്റെ ഗുരുവായൂരപ്പന്റെ ലോക്കറ്റും) ശ്രീകുമാരൻ തമ്പിക്ക്.ഏപ്രിൽ 13ന് വൈകിട്ട് 6ന് കലവൂർ മാരൻകുളങ്ങര...
- Advertisment -

Most Popular

- Advertisement -