പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തി പരിചയ മേളയിൽ ക്ലേ-മോഡലിങ്ങ് മത്സരത്തിൽ അപർണദേവൻ ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. വെസ്റ്റ് ഓതറ വലിയ കുന്നത്ത് വാസുദേവൻ പി കെ യുടെയും, അനിതകുമാരിയുടെയും മകളാണ് അപർണ ദേവൻ.