വാഷിംഗ്‌ടൺ : അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് വാഷിങ്ടന്‍ ഡിസിയിൽ വച്ചാണ് ട്രംപ് അധികാരമേൽക്കുന്നത്. ശൈത്യക്കാറ്റു മൂലം അപകടകരമായ കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ.നിരവധി വിദേശ രാജ്യ തലവന്മാരും പ്രമുഖ വ്യക്തികളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കും .ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് .ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും.