വാഷിംഗ്‌ടൺ : തെരഞ്ഞടുപ്പ് തോൽവിയിൽ നിരാശരാകരുതെന്നും സ്വാതന്ത്ര്യത്തിനും തുല്യതയ്‌ക്കുമായുള്ള പോരാട്ടം തുടരണമെന്നും ഡെമോക്രാറ്റിക് പ്രവർത്തകരോട് യുഎസ് വൈസ് വൈസ് പ്രസിഡന്റും പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ് ആഹ്വാനം ചെയ്തു.തോൽവി വേദനയുണ്ടാക്കുന്നതാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കമല ഹാരിസ് .