ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ മേഖലകളെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബിനു മൂലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ്, വൈസ് ചെയർമാൻ കെ എഫ് വര്ഗീസ്,നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം,ഉന്നതാധികാര സമിതി അംഗങ്ങളായ വി ജെ ലാലി, സി ഡി വത്സപ്പൻ, ചെറിയാൻ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ജോർജ്കുട്ടി മാപ്പിളശ്ശേരി, ആർ ശശിധരൻ നായർ, സിബി ചാമക്കാല,കെ എ തോമസ്, ജോർജ്കുട്ടി വാരിക്കാടൻ, കുര്യൻ തൂമ്പുങ്കൽ, ഡോ. ജോബിൻ എസ് കൊട്ടാരം, മുകുന്ദൻ രാജ്,ജില്ലാ സെക്രട്ടറിമാരായ സബീഷ് നെടുമ്പറമ്പിൽ, ജോസഫ് ചെമ്പകശ്ശേരി, ലിസി പൗവക്കര, ശശികുമാർ നത്തനപ്പള്ളി,അഭിഷേക് ബിജു,ജോണിച്ചൻ കൂട്ടുമ്മേൽകാട്ടിൽ, ബാബു മൂയപ്പള്ളി, അനിയൻകുഞ്ഞ്, തോമസ്കുട്ടി, പ്രസന്നകുമാർ കുന്നുംപുറം, ജിൻസൺ പുല്ലംകുളം എന്നിവർ പ്രസംഗിച്ചു.






