കാബൂൾ : അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ പ്രവിശ്യയിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം ,ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1411 ആയി. നിരവധി വീടുകൾ തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട് .