Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsജയിൽ വകുപ്പ്...

ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ ഭക്ഷണശാലയിൽ മോഷണം .4 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ടത് .ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് തടവുകാര്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഭക്ഷണശാലയില്‍ നിന്നു കാണാതായത് .ഭക്ഷണശാലയിലെ മൂന്ന് ദിവസത്തെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം .ഭക്ഷണശാലയുടെ താക്കോലെടുത്ത് മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടു പോകുകയായിരുന്നു .താക്കോല്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ്‌ അധികൃതരുടെ നിഗമനം. ഇവിടുത്തെ സിസിടിവി ക്യാമറകൾ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമനിർമ്മാണത്തിനുള്ള മുറവിളി  പ്രഹസനം; ഓർത്തഡോക്സ് സഭ

കോട്ടയം : വിശ്വാസ  ജീവിതം തുടരുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന യാക്കോബായ വിഭാഗ സുന്നഹദോസ് തീരുമാനം പ്രഹസനമാണെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പ. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക്...

നഴ്സിങ് വിദ്യാർഥിനി  കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: ചുട്ടിപ്പാറയിൽ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും...
- Advertisment -

Most Popular

- Advertisement -