Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപരിസ്ഥിതി സൗഹൃദ...

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ്; കൊടികളും ബാനറുകളും പ്രകൃതിസൗഹൃദമാക്കണം

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍,കൊടി തോരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ മാത്രമേ പ്രചരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. പി.വി.സി. പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.

100% കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഈ ബോര്‍ഡുകള്‍ക്ക് താഴെ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, പി.സി.ബി നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ക്യു ആര്‍ കോഡ്, പ്ലാസ്റ്റിക് ഫ്രീ റീസൈക്ലബിള്‍ ലോഗോ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല : തിങ്കളാഴ്ച എത്തിയത് ഒരുലക്ഷത്തിലേറെ തീർഥാടകർ

ശബരിമല: സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച(ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുൽമേട് വഴി...

കോഴിക്കോട് റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ

കോഴിക്കോട് : റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത്.18 ചാക്ക് അരിയും പുഴുവരിച്ച...
- Advertisment -

Most Popular

- Advertisement -