Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaഖാദി മേഖലയില്‍...

ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം കൂട്ടി വിപണി കണ്ടെത്താന്‍ ശ്രമം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിച്ചു കൂടുതല്‍ വിപണി കണ്ടെത്തി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ഐ.ടി., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി തുടങ്ങിയ വസ്ത്ര ഡിസൈനിങ് മേഖലയിലെ ഉന്നത സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആധുനികതയ്ക്ക് യോജിച്ച ഖാദി ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു വരുകയാണ്.

വയനാട്ടിലെ ദുരന്തമുഖത്ത് ആണെങ്കിലും ലക്ഷക്കണക്കിന് തൊഴിലാളികളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഓണത്തിന് ഇത്തരം പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോയേതീരുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി.  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് ആദ്യ വില്‍പന നിര്‍വഹിച്ചു.

ഓഗസ്റ്റ് എട്ടു മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. ചുരിദാര്‍ ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, വിവാഹ വസ്ത്രങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, ദോത്തികള്‍, മെത്തകള്‍, തേന്‍, തേന്‍ ഉല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും മേളയില്‍ വിപണനം ചെയ്യും. ഖാദിക്ക് 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റ് നല്‍കും. ഖാദി ഗ്രാമ സൗഭാഗ്യ കളക്ടറേറ്റ് റോഡ് ആലപ്പുഴ, ഖാദി ഗ്രാമ സൗഭാഗ്യ കാളികുളം ചേര്‍ത്തല, ഖാദി സൗഭാഗ്യ പുതിയിടം കായംകുളം, ഖാദി സൗഭാഗ്യ ചാരുംമൂട്, ഖാദി സൗഭാഗ്യ വെണ്മണി എന്നിവിടങ്ങളിലാണ് മേള നടക്കുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നൽ : കൊല്ലത്ത് രണ്ട് പേർ മരിച്ചു

കൊല്ലം : കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും...

ബിലീവേഴ്‌സ് പരമാധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ

തിരുവല്ല : ഡാളസില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ (ചൊവ്വ) സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ...
- Advertisment -

Most Popular

- Advertisement -