Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകർക്കടകവാവ് ബലിതർപ്പണത്തിന്...

കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും : മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം : കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ആഗസ്റ്റ് മൂന്നാം തീയതി ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരോ സ്ഥലത്തും സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നതാണ്.അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും. മഴക്കാലമായതിനാൽ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നിൽ കണ്ട് ബലിതർപ്പണത്തിനെത്തുന്നവർക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും.

തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം, തിരുവനന്തപുരം മേയർ, കൊല്ലം ജില്ല കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി

തിരുവല്ല :  വീടുകളുടെ കിടപ്പുമുറികളിൽ അടക്കം ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ ജി ബിനിൽ (39) ആണ്...

അണ്ണാ സർവകലാശാല ക്യാംപസിലെ പീഡനക്കേസ് : എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത് : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചെന്നൈ പൊലീസിനും കമ്മീഷണർക്കും അണ്ണാ സർവകലാശാലയ്‌ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമർശിച്ചു....
- Advertisment -

Most Popular

- Advertisement -