Saturday, August 9, 2025
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിലെ ആറ്...

കേരളത്തിലെ ആറ് രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ  തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളടക്കം അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി , നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ ), നേതാജി ആദർശ് പാർട്ടി, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക് ), സെക്കുലർ റിപ്പബ്ലിക് & ഡെമോക്രറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിങ്ങനെയാണ് കേരളത്തിൽ നിന്ന് ഒഴിവാക്കിയ പാർട്ടികൾ.

കഴിഞ്ഞ 6 വർഷമായി ഒരു തിരഞ്ഞെടുപ്പിലും പങ്കെടുക്കാത്ത പാർട്ടികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും 2854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളുമാണ് രാജ്യത്തുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറിയേറ്റ് ധർണ

ചങ്ങനാശ്ശേരി : വിശ്വകർമ്മ ജനതയുടെ അവകാശ പോരാട്ടങ്ങൾക്കായി വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നു.സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ ദിനം സമ്പൂർണ അവധിയാക്കുക എന്നീ ആവശ്യങ്ങൾ...

ശബരിമല : അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനടയടച്ചതോട് കൂടി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 18 സെക്ടറുകളിൽ...
- Advertisment -

Most Popular

- Advertisement -