പരുമല : പരിസ്ഥിതി സംരക്ഷണം തലമുറകളുടെ കടമയാണെന്നും കൈമാറുവാന്‍ പരിസ്ഥിതിയെക്കാള്‍ മേന്മയുള്ള മറ്റൊരു സമ്പത്തില്ലെന്നും ജില്ല കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ് പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര സഭാ പരിസ്ഥിതി കമ്മീഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അഡ്വ. ബിജു ഉമ്മന്‍, ഫാ. തോമസ് ജോര്‍ജ്ജ്, ഫാ.ഡോ. കുര്യന്‍ ദാനിയേല്‍, നിതിന്‍ മണക്കാട്ട്മണ്ണില്‍, ഫാ.ജെ.മാത്തുക്കുട്ടി, മത്തായി ടി വര്‍ഗീസ്, ടി.പി. പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.