Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsAdoorറോഡിൽ തെറിച്ചു...

റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.

അടൂർ: റോഡ് മുറിച്ചു കടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ ഷിജുവിൻ്റേയും ടീനയുടേയും മകൻ അബിൻ ഷിജു(21)ണ് മരിച്ചത്. റോഡ് മുറിച്ചുകടന്ന തിരുവനന്തപുരം സ്വദേശി ദീപക് തമ്പിയ്ക്ക് നിസ്സാര പരിക്കേറ്റു.  ശനിയാഴ്ച രാത്രി 11.30-ന് അടൂർ ബൈപ്പാസിലായിരുന്നു അപകടം.

അടൂർ കരുവാറ്റ ഭാഗത്തു നിന്നും നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് എബിൻ സ്‌കൂട്ടറിൽ വരുമ്പോൾ റോഡ് മുറിച്ചു കടന്നയാളെ ഇടിക്കുകയായിരുന്നു. തുടർന്ന് എബിൻ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണു. പരുക്കേറ്റ് റോഡിൽ കിടന്ന എബിനെ അതുവഴി വന്ന കാർ യാത്രികർ കൊട്ടാരക്കര ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എബിൻ മൂന്നു മാസമായി അടൂർ കോപ് മാർട്ടിൽ ബില്ലിങ് സെക്ഷനിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരൻ- അജിൻ ഷിജു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം ഡി എം എയുമായി യുവാവ് പിടിയിൽ

മല്ലപ്പള്ളി : ലഹരി വിൽപനയ്ക്കെതിരെ പൊലീസ് നടത്തിയ റെയ്ഡിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ. എഴുമറ്റൂർ കൈമല പുത്തൻ പുരക്കൽ ഷാർഫിൻ സെബാസ്റ്റ്യൻ (മായാവി - 24) ആണ് പിടിയിലായത്....

അനധികൃത റേഷന്‍ കാര്‍ഡ് : നിയമ നടപടി സ്വീകരിക്കും

കോഴഞ്ചേരി : അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്/അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം...
- Advertisment -

Most Popular

- Advertisement -