കൊച്ചി: സിനിമ ആരാധകരെ ആവേശത്തിലാക്കാൻ ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’ ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചിരിക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഓണം നാളുകളിൽ കുടുംബങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഒരു ഫുൾ പാക്‌ഡ് മൂവി ആയിട്ടാണ് ഓടും കുതിര ചാടും കുതിര എത്തുന്നത്.
പ്രേക്ഷരുടെ ഇഷ്ട താരങ്ങളായ കല്യാണി, ഫഹദ് ഫാസിൽ,ലാൽ , സുരേഷ് കൃഷ്ണ ,വിനയ് ഫോർട്ട് തുടങ്ങി ഒട്ടനേകം താരങ്ങൾ സിനിമയിൽ ഉണ്ട്. ഇത് കൂടാതെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് .
മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സിനിമ ആസ്വാദകർക്കുള്ള ഓണ സമ്മാനം ആയിരിക്കും. രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.






