തിരുവല്ല: തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ മത്സരത്തിൽ ദേശീയ ടീമിന്റെ(യംഗ് ടൈഗ്രീസ്) മുഖ്യ ചുമതലക്കാരനായ ഡോ. റജിനൊൾഡ് വർഗീസിന് നൽകിയ യാത്രയയപ്പു യോഗം ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു. ഫുട്ബാൾ , റഫറീസ് അസോസിയേഷനുകളുടെ നേതാക്കളായ ജോയി പൗലൊസ് , ജോളി അലക്സാണ്ടർ, എം. മാത്യൂസ്, വിൽജി, എം കെ സജീവ്, മനോജ്, തുടങ്ങിയവർ സംസാരിച്ചു
