പത്തനംതിട്ട : കൂടലിൽ പതിമൂന്നുകാരനെ പിതാവ് ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി .മർദനത്തിന്റെ ദൃശ്യങ്ങൾ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. പിതാവ് ലഹരിക്കടിമയാണെന്നാണ് സൂചന. പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ദൃശ്യങ്ങൾ സഹിതം സി ഡബ്ല്യൂ സിയില്‍ ബന്ധുക്കൾ പരാതി നല്‍കുകയായിരുന്നുവെന്നാണ് വിവരം.ഇയാൾ മദ്യപിച്ചെത്തി ഭാര്യയെയും മർദ്ദിക്കാറുണ്ട് എന്നും പരാതിയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.