തിരുവല്ല: തിരുവല്ല ജലശുദ്ധീകരണശാലയുടെ ക്ലിയർ വാട്ടർ പമ്പ് ഹൗസിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 7 വരെ ജല വിതരണം മുടങ്ങും. തീ പിടിത്തം ഉണ്ടായതോടെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിംഗിന് തടസ്സം നേരിട്ടിട്ടുണ്ട്.
തിരുവല്ല മുൻസിപ്പാലിറ്റി, കവിയൂർ, കുന്നന്താനം ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ, പെരിങ്ങര പഞ്ചായത്തിലെ ഇടിഞ്ഞില്ലം, പെരുന്തുരുത്തി, വേങ്ങൽ, നെടുമ്പ്രം പഞ്ചായത്തിലെ കല്ലിംങ്കൽ,ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, വെളിയനാട്, എടത്വാ, തലവടി എന്നീ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.