തിരുവല്ല: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷത്രത്തിൽ കൊടിയേറി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം 10 ന് സമാപിക്കും . ഇന്ന് രാവിലെ 5 ന് പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ തുകലശ്ശേരി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും നാമജപത്തോടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രീവല്ലഭ ക്ഷേത്
തുടര്‍ന്ന് ബ്രാഹ്മണ പുരോഹിതര്‍ ചേര്‍ന്ന് പടറ്റിപഴം ഒരുക്കി ദേവന് നിവേദിച്ചു. ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം ചെയ്തു. മഹാ ചതുശ്ശതം വഴിപാട് നടന്നു. രാവിലെ 9.45 നും 10.15 നും മദ്ധ്യേയുള്ള മേടം രാശി ശുഭമുഹൂർത്തിൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു.
മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് നടന്ന കൊടിയേറ്റ് സദ്യയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.
ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്.
നാളത്തെ പരിപാടികൾ –
രാവിലെ 8.30 ന് നാരായണീയ പാരായണം, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 6.30 ന് രണ്ടാം ചുറ്റുവിളക്ക്, ദീപാരാധന, 8 ന് കലാപരിപാടികൾ, 12ന് കഥകളി ( കല്യാണ സൗഗന്ധികം, സന്താനഗോപാലം) എന്നിവ ഉണ്ടാകും