Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധ...

ലഹരി വിരുദ്ധ സന്ദേശവുമായി നടത്തുന്ന ബിയോണ്ട് ദി മാപ്പ് യാത്രയുടെ ഫ്ലാഗ് ഓഫ്

തിരുവല്ല : ലഹരി വിരുദ്ധ സന്ദേശവുമായി എ ടി റോവേഴ്സ് നടത്തുന്ന ബിയോണ്ട് ദ മാപ്പ് സ്പിറ്റി എഡിഷൻ എന്ന പതിനായിരം കിലോമീറ്റർ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ടി റോവേഴ്സ് എന്ന ഡ്രൈവിംഗ് ക്ലബ്ബ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് തിരുവല്ല എംഎൽഎ അഡ്വ മാത്യു ടി തോമസ്  നിർവഹിച്ചു .

കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി വൈ എസ് പി  അഷാദ് എസ് ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.

എ ടി റോവേഴ്സ് എന്ന ക്ലബ്ബ് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെയും ബിയോണ്ട് ദ മാപ്പ് റോഡ് ട്രിപ്പിന്റെ ലക്ഷ്യത്തെയും കുറിച്ച് ക്ലബ്ബ് പ്രസിഡൻറ്  എബ്രഹാം ജോർജ് തരകൻ വിശദീകരിച്ചു. ആശുപത്രി അസോ ഡയറക്ടർ ഡോ ജോൺ വല്യത്ത് സ്വാഗതം പറഞ്ഞു.

ട്രിപ്പിൽ പങ്കാളികളാകുന്നവർക്ക് വാഹനങ്ങളുടെ താക്കോൽ തിരുവല്ല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ ഷിബി ടി ജെ കൈമാറി. റവ ഫാദർ തോമസ് വർഗീസ്, ശ്രീ രാജേഷ് ചാക്കോ, ശ്രീ ജാക്ക് ബെൻ വിൻസൻറ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

16 ഓളം എസ് യു വി  വാഹനങ്ങളിലായി 45 ഓളം പേർ പങ്കെടുക്കുന്ന റോഡ് ഡ്രൈവ് കർണാടക, ഗോവ, മുബൈ, ഗുജ്റാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹൈദരബാദ് വഴി ഏപ്രിൽ അവസാന ആഴ്ച്ചയോടുകൂടി തിരികെ കേരളത്തിൽ എത്തിച്ചേരും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷമാണ് –  ചലച്ചിത്രസംവിധായകന്‍ ബ്ലസി

തിരുവല്ല : 66-ാമത് കെ.സി മാമ്മന്‍മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷങ്ങളിൽ  ഒന്നാണെന്ന് ചലച്ചിത്രസംവിധായകന്‍ ബ്ലസി. ഈ ജലമേള ദേശീയ ശ്രദ്ധ നേടിയതില്‍...

അതിശക്തമായ മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...
- Advertisment -

Most Popular

- Advertisement -