മുംബൈ : മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശിവരാജ് പാട്ടീല്‍(90) അന്തരിച്ചു .ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ വകുപ്പു മന്ത്രി സ്ഥാനങ്ങൾ തുടങ്ങിയവ നിർവഹിച്ചിട്ടുണ്ട് .ലാത്തൂരിൽനിന്ന് 7 തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹം 2008ലെ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ രാജിവച്ചു .2010 മുതൽ 2015വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു.






