Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅശ്വിനി കുമാർ...

അശ്വിനി കുമാർ കൊലകേസില്‍ ഒരാള്‍ മാത്രം കുറ്റക്കാരൻ : 13 എൻഡിഎഫുകാരെ വെറുതെവിട്ടു

കണ്ണൂര്‍ : ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എംവി മർഷൂക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേസില്‍ പ്രതികളായിരുന്ന 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതേവിട്ടു.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയുടെയാണ് വിധി.

2005 മാര്‍ച്ച് 10-നാണ്  അശ്വിനി കുമാറിനെ അക്രമികൾ ബസിൽ കയറി വെട്ടിക്കൊന്നത്. ജീപ്പില്‍ പിന്തുടര്‍ന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടികൊന്നത്. കേസിൽ ശിക്ഷാവിധി നവംബർ 14ന് പ്രസ്താവിക്കും. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

കോട്ടയം : പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്.പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ...

ശബരിമല തീർത്ഥാടനം : സുരക്ഷ ഉറപ്പാക്കി സിസിടിവി വലയം

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ.  തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും  24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി...
- Advertisment -

Most Popular

- Advertisement -