Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമാമ്മൂട് പെട്രോൾ...

മാമ്മൂട് പെട്രോൾ പമ്പിലെ ഗുണ്ടാ ആക്രമണം : പമ്പുകൾ രാത്രിയിൽ അടച്ചിട്ട് പ്രതിഷേധിക്കാൻ  അസോസിയേഷൻ തീരുമാനം

ചങ്ങനാശ്ശേരി :  മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ ഒന്നു മുതൽ രാത്രി കാലങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം. ജില്ലയിൽ 24 മണിക്കൂറും പെട്രോൾ പമ്പുകൾ ഇനി പ്രവർത്തിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.

പമ്പുകൾക്ക് നേരെ ഉണ്ടാകുന്ന നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആണ് അസോസിയേഷന്റെ തീരുമാനം. രാത്രികാലങ്ങളിൽ പമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സുനിൽ എബ്രഹാം, ജില്ലാ പ്രസിഡൻ്റ് എം സി മാത്യു , സെക്രട്ടറി സി.ടി ജേക്കബ്,  എന്നിവർ പറഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ടാണ് ചങ്ങനാശ്ശേരി മമ്മൂട്ടിൽ പെട്രോൾ പമ്പ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പെട്രോൾ പമ്പ് ഉടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർക്ക് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. അക്രമി സംഘത്തിലെ മൂന്നുപേരെയും  പോലീസ് പിടികൂടിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 16-09-2025 Sthree Sakthi SS-485

1st Prize Rs.1,00,00,000/- SO 128727 (PATTAMBI) Consolation Prize Rs.5,000/- SN 128727 SP 128727 SR 128727 SS 128727 ST 128727 SU 128727 SV 128727 SW 128727 SX 128727...

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -