Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsറാന്നി പഞ്ചായത്ത്‌...

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി വലിച്ചു നിരത്തിയും മാലിന്യം കണ്ടത്.

മാലിന്യ നിർമ്മാർജ്ജനത്തിന് മുൻപന്തിയിൽ നിൽക്കുന്ന റാന്നി ഗ്രാമപഞ്ചായത്തിൻ്റെ തിളക്കം കെടുത്താൻ ശ്രമമാണ് ഇതിൻ്റെ പിന്നിലെന്നും,  പഞ്ചായത്തിന് ആദരവ് കിട്ടിയതിൽ ജനങ്ങളോടുള്ള അവഹേളനമാണന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ് പറഞ്ഞു.

റാന്നി പഞ്ചായത്തിലെഹരിതകർമ്മ സേനയുടെ നിരന്തരമായ പ്രയത്നമാണ് വേസ്റ്റ് നിർമ്മാർജ്ജനത്തിൽ റാന്നി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിക്കാൻ കാരണമെന്നും ഈ പ്രവർത്തി റാന്നിക്കാരുടെ എല്ലാം മുഖത്ത് ചെളി വാരി തേയ്ക്കുന്നതിനു തുല്യമാണന്നും ഇതിനെ തിരെ ശക്തമായ നടപടി സ്വീകരിക്കും മെന്നും പ്രസിഡൻ്റ് പറഞ്ഞു.

എന്നാൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ നടപ്പാതയിൽ ചപ്പുചവറുകൾ കിടക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ ഓഫീസിനു മുൻപിൽ കിടന്നിരുന്ന ചപ്പുവറുകൾ മാറ്റിയ നിലയിലാണ്. കൂടുതൽ വിവരങ്ങൾ പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 22-08-2025 Suvarna Keralam SK-16

1st Prize Rs.1,00,00,000/- RV 209957 (IDUKKI) Consolation Prize Rs.5,000/- RN 209957 RO 209957 RP 209957 RR 209957 RS 209957 RT 209957 RU 209957 RW 209957 RX 209957...

മോഷണകേസുകളിലെ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : നിരവധി മോഷണകേസുകളിൽ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പോലീസ് പിടികൂടി. തൊടുപുഴ തൃക്കൊടിത്താനം കാരിക്കോട് താഴെതോട്ടിൽ പുള്ള് ബിജു എന്ന ടി ടി ബിജു (50) ആണ് അറസ്റ്റിലായത്. കർക്കടകവാവുബലി...
- Advertisment -

Most Popular

- Advertisement -