കണ്ണൂർ : കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനു നേരെ കയ്യേറ്റ ശ്രമം .മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനു പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. കണ്ണൂർ കരിയാടു വച്ച് ഇന്ന് രാവിലെയാണ് സംഭവം.കരിയാട്ടെ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ.ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു.സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞു .പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.