കൊച്ചി : സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണത്തിന് നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും.സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം.ഇതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേസ് നിലനില്‍ക്കുന്നതുവരെ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
ഉന്നത സ്വാധീനമുള്ളവർ ചെയ്ത കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്നാണ് ഇഡി വാദിച്ചത്.കേന്ദ്ര സർക്കാരിലെ ഒരു വകുപ്പു മാത്രമാണ് ഇ.ഡിയെന്നും അവർക്ക് ഹർജി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു






