Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനാഗസാക്കിയിൽ അണുബോംബ്...

നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കൽ : സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു

റാന്നി : രണ്ടാം ലോക മഹാ യുദ്ധത്തിന് പരിസമാപ്തി കുറിച്ച് ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വർഷിപ്പിച്ചതിൻ്റെ ഓർമ്മപുതുക്കി വൈ എം സി എ പത്തനംതിട്ട സബ് റീജിയൺ വെച്ചൂച്ചിറ സി എം എസ് എൽ പി സ്കൂളിൽ സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു .യുദ്ധത്തിൻ്റെ ഓർമ്മകൾ സ്മരിക്കുന്ന സമാധാന ഗാനങ്ങളും, സഡാക്കോ കൊക്കുകൾ നിർമ്മിച്ചും, സ്‌കിറ്റുകൾ അവതരിപ്പിച്ചും വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ സന്ദേശം അറിയിച്ചു.

ക്നാനായ സഭ ബിഷപ്പ് ഡോ കുറിയാക്കോസ് മാർ  ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമാധാന സന്ദേശങ്ങൾ വിദ്യാർത്ഥികളിലൂടെ സമൂഹത്തിൽ എത്തണമെന്നും, വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യരും സംസ്കാരവും രൂപപ്പെടുകയും സമാധാന ഐക്യ മനോഭാവങ്ങൾ വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കുവാൻ അനുയോജ്യമായ പരിശീലനങ്ങൾ പാഠപദ്ധതിയിൽ ഉണ്ടാകണമെന്നും  മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വൈ എം സി എ മുൻ ദേശിയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ  അധ്യക്ഷനായി. മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ചെയർമാൻ പ്രൊഫ അലക്സ് തോമസ് സമാധാന സന്ദേശം നൽകി. ചീഫ് കോ ഓർഡിനേറ്റർ സാബു പുല്ലാട്  ഐക്യ സന്ദേശവും, സോജി വറുഗീസ് ജോൺ അനുഗ്രഹ സന്ദേശവും നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും ഉച്ചയ്ക്ക് 2 മണി...

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ സ്വാഗതം ചെയ്തു ഇന്ത്യ

ന്യൂഡല്‍ഹി: ഗൾഫ് സംഘര്‍ഷത്തിന് അയവു വരുത്തി ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ നീക്കം പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയില്‍ സംഘര്‍ഷം...
- Advertisment -

Most Popular

- Advertisement -