Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ ജില്ലാ...

മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേരും

പത്തനംതിട്ട : സിപിഐയിൽ നിന്നും രാജിവെച്ച മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേരും.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കും .സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന.

നവംബര്‍ മൂന്നിനാണ് സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചത് .രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. സിപിഐയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം: കുഞ്ഞയ്യപ്പൻമാർക്ക് ആരോഗ്യവകുപ്പിന്റെ കരുതൽ

ശബരിമല: തീർത്ഥാടനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്കും കുഞ്ഞു  മാളികപ്പുറങ്ങൾക്കും  പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതിനായി ആരോഗ്യവകുപ്പ്  പമ്പയിൽ സജ്ജീകരിച്ച പൾസ് പോളിയോ ബൂത്തിന്റെ ഉദ്ഘാടനം ശബരിമല എ.ഡി.എം ദിലീപ് കെ  കൈനിക്കര  നിർവഹിച്ചു. ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക്...

വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി : ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചു .ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന്...
- Advertisment -

Most Popular

- Advertisement -