Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഭീകരാക്രണം : 7 പേർ കൊല്ലപ്പെട്ടു : ബാരാമുള്ളയിൽ ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദേർബൽ ഏരിയയിലുണ്ടായ ഭീകരാക്രമണത്തിൽ ഇതര സംസ്ഥാനക്കാരായ ആറ് തൊഴിലാളികളെയും ഒരു ഡോക്ടറെയും ഭീകരർ കൊലപ്പെടുത്തി. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്.

ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു.ആഭ്യന്തരമന്ത്രി അമിത് ഷാ, നിതിൻ ഗഡ്കരി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.

അതേസമയം ,ബാരാമുള്ള ജില്ലയിൽ ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഒരു ഭീകരനെ വധിച്ചു. ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു : മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ

വാഷിംഗ്‌ടൺ : തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ.ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജ‍ഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായത്. 2022ൽ നടന്ന കൗണ്ടി ജ‍ഡ്ജി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി...

ഉപതിരഞ്ഞെടുപ്പ്‌ : 11 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു

ന്യൂ ഡൽഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.10 ഇടത്ത്‌ ഇന്ത്യ മുന്നണിയും 2 ഇടത്ത്‌ എൻഡിഎ യും മുന്നേറുന്നു.പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -