Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ ബോധവൽക്കരണവുമായി...

ലഹരിക്കെതിരെ ബോധവൽക്കരണവുമായി മുണ്ടിയപ്പള്ളി വൈസ്മെൻ ക്ലബ്

കവിയൂർ : കവിയൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വൈസ്മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്. കവിയൂർ ശങ്കരമംഗലം പബ്ലിക് സ്കൂളിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു . സുബോധം നഷ്ടപ്പെടുത്തുന്ന ലഹരിയുടെ വലയത്തിൽ നിന്നും യുവ തലമുറയെ രക്ഷിക്കാൻ സർക്കാരും പൊതുസമൂഹവും കൂട്ടായ യജ്ഞം ആവശ്യമാണെന്നും ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി കടിഞ്ഞാൺ ഇട്ടാൽ മാത്രമേ ലഹരി വില്പനയും ഉപയോഗവും നിയന്ത്രിക്കാനാവു എന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു.

സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ എസ് അനുപ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്‌തു .സ്കൂളുകളിൽ പതിക്കുന്ന ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ സ്റ്റിക്കർ ബോർഡുകൾ ജോസഫ് എം പുതുശ്ശേരി പ്രിൻസിപ്പൽ ജിജിപി മാത്യുവിന് നൽകി പ്രകാശനം ചെയ്തു. വൈസ് മെന്റ് ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി പി മാത്യു, കോഡിനേറ്റർ റോയി വർഗീസ് ഇലവുങ്കൽ, വത്സമ്മ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ

ആലപ്പുഴ : ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നിന്ന് നാലര ലക്ഷം രൂപ ലഭിച്ചു .രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന യാചകനാണ് തിങ്കളാഴ്ച...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ക്കെതിരെ കോടതിയെ സമീപിച്ചു

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് യദു ഹർജി സമർപ്പിച്ചത്. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം...
- Advertisment -

Most Popular

- Advertisement -