കൊച്ചി : സെൻസെസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനത്തിന് സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി .ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചത്.