ന്യൂഡല്‍ഹി : യാത്രവിമാനങ്ങൾ ഇന്ത്യയില്‍ നിർമിക്കാനുള്ള ധാരണാ പത്രത്തിൽ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനും ഒപ്പുവച്ചു.ഇരു കമ്പനികളും സംയുക്തമായി എസ്‌ജെ-100 വിമാനമാണ് നിർമിക്കുക. ഹ്രസ്വദൂര വിമാനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇരട്ട എഞ്ചിൻ, ഇടുങ്ങിയ ബോഡി വിമാനമാണ് എസ്ജെ-100.ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകുമെന്ന് എച്ച്എഎല്‍ അവകാശപ്പെട്ടു.






