Wednesday, October 28, 2026
No menu items!

subscribe-youtube-channel

Homemavelikkraആറ് വയസുകാരന്‍...

ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ  ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അമ്മ വീട്ടില്‍ വേനലവധിക്കാലം ചിലവഴിക്കാന്‍ വന്ന തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍(6) ആണ് മരിച്ചത്.

ശ്യാമയുടെ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ മെയില്‍ സ്വിച്ചില്‍ നിന്ന് പോകുന്ന എര്‍ത്ത് വറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി

തിരുവല്ല: കുവൈറ്റ് മംഗഫിൽ ഉണ്ടായ  തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത്  ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് 3.30 മണിയോടെ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, പത്തനംതിട്ട ജില്ലാ കളക്ടർ എസ്....

മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

കാസർകോട് : കാസർകോട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.ചിറ്റാരിക്കാൽ എളേരിത്തട്ടിൽ ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് ചികിത്സയിലിരിക്കെ മരിച്ചത്.തിങ്കളാഴ്ചാണ് കുട്ടിക്ക് മൂർഖന്റെ കടിയേറ്റത്.വീട്ടുമുറ്റത്ത് പന്തുകളിക്കുന്നതിനിടയിൽ പന്ത് ഉരുണ്ടുപോയപ്പോൾ അതെടുക്കാൻ...
- Advertisment -

Most Popular

- Advertisement -