Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsപാതിവില തട്ടിപ്പ്...

പാതിവില തട്ടിപ്പ് കേസ് : പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പിടിച്ച് കുലുക്കില പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രൈയിം ബ്രാഞ്ചിന്‍റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.

കേരളത്തെ ഞെട്ടിച്ച ഈ കേസില്‍ നടന്നത് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. കേസില്‍ 1400 ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാണ്. സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട ഏറെ നൂലമാലക‍ള്‍ ഉള്ള തട്ടിപ്പായിരുന്നു നടന്നത്. 

സമാനസ്വഭാവമാണെങ്കില്‍ മൂന്ന് പരാതിക്കാര്‍ക്ക് ഒറ്റക്കേസ് എന്ന നിലയില്‍ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കില്‍ ഇതിന് കഴിയില്ല. ഇതോടെ വിചാരണ വര്‍ഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവർക് നീതി നിഷേധിക്കുന്ന തീരുമാനമാണ് നിലവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം ആഘോഷിക്കുന്നു

പത്തനംതിട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്‍ലാം മത വിശ്വാസികൾ ഇന്നു നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന...

മഴയ്ക്ക് സാധ്യത

കോട്ടയം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും...
- Advertisment -

Most Popular

- Advertisement -