കൊച്ചി : പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച് നടൻ നൽകിയ പരാതിയിലും മൊഴിയെടുത്തു.രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്.
2023 ഡിസംബറിൽ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് നിവിന്‍ ഉള്‍പ്പെടെ ആറ് പേർ കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട് .
അതേസമയം,പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് നിവിൻ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ നടൻ അന്വേഷണ സംഘത്തിന് കൈമാറി.
കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും പ്രത്യേക അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു