Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസൗദിയിലുള്ളവര്‍ മടങ്ങണം...

സൗദിയിലുള്ളവര്‍ മടങ്ങണം : പൗരന്‍മാരെ തിരിച്ചുവിളിച്ച് യു എസ്

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക. സൗദി അറേബ്യയിലുള്ള അവശ്യ സേവനമേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരും, കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. സുരക്ഷാ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇസ്രേയേല്‍ – യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തിരിച്ചടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് മേഖലയിലെ തങ്ങളുടെ പൗരന്‍മാര്‍ക്കായി ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.സൗദിയിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു യുഎസ് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഇതോടെ മേഖലയിലെ സംഘര്‍ഷത്തില്‍ കൊല്ലെപ്പെടുന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി ഉയരുകയും ചെയ്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാർബർ ഷോപ്പ് നവീകരണത്തിന് സർക്കാർ സഹായം പദ്ധതി

തിരുവനന്തപുരം :  പാരമ്പര്യ ബാർബർ സമുദായത്തിന്റെ ജീവിതം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ബാർബർഷോപ്പ് നവീകരണ പദ്ധതി. ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിനു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ശുചിത്വം, സുരക്ഷ, ഉപകരണങ്ങൾ, ഇൻടീരിയർ...

ഡിജിപിൻ സംവിധാനവുമായി തപാൽ വകുപ്പ്

ന്യൂഡൽഹി : ഓരോ മേൽവിലാസത്തിനും പ്രത്യേക ഡിജിറ്റല്‍ അഡ്രസ് സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമായ ഡിജിപിൻ ആണ് തപാൽ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത് .ഈ സംവിധാനം ഉപയോഗിച്ച് 4...
- Advertisment -

Most Popular

- Advertisement -