Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsKeralathone ന്...

Keralathone ന് സ്വീകരണം

തിരുവല്ല : കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ( നവംബർ 1 – 14) Say NO DRUGS ആരോഗ്യകേരളം എന്ന മുദ്രാവാക്യവുമായി കേരളത്തിൽ 14 ജില്ലകളിലും ദിവസേന ഫുൾ മാരത്തോണുകൾ (42.2 km) ഓടുന്ന പത്തനംതിട്ട പുല്ലാട് സ്വദേശി ഉണ്ണികൃഷ്ണൻ രാഘവപ്പണിക്കർ ഉൾപ്പെടുന്ന 14 അംഗടീമിന് പത്തനംതിട്ട ജില്ലയിൽ സ്വീകരണം നൽകുന്നു

വ്യാഴാഴ്ച്ച (12)രാവിലെ 4.30 തിരുവല്ല കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും എസ് എസ് ജംഗ്ഷൻ വഴി ടൗണിൽനിന്നും ആരംഭിക്കുന്ന മാരത്തോൺ പുല്ലാട്-പൂവത്തൂർ-ആറന്മുള-കോഴഞ്ചേരി -മാരാമൺ -ചിറയിറമ്പ് -പുല്ലാട് നോർത്ത് -വെണ്ണിക്കുളം -പുറമറ്റം-ഇരവിപേരൂർ വഴി തിരുവല്ല പുഷ്പഗിരി ജംഗ്ഷനിൽ 10.30am ന് എത്തിച്ചേരും .

ആന്റോ ആൻറണി എംപി, അഡ്വക്കേറ്റ് വർഗീസ് മാമൻ എംഎൽഎ, പത്തനംതിട്ട പോലീസ് സൂപ്രണ്ട് ആനന്ദ് ആർ. പുഷ്പഗിരി സി ഒ ബിജു വർഗീസ് , മുൻസിപ്പൽ ചെയർമാൻ ലേഖ എസ്, തിരുവല്ല ഡിവൈഎസ്പി സന്തോഷ് പി ആർ. സുദർശനം ഹോസ്പിറ്റൽ എംഡി ഡോക്ടർ ബി ജി ഗോകുലൻ. ബോഡി ബിൽഡേഴ്സ് സംസ്ഥാന പ്രസിഡണ്ട് ബാബു ചെറിയാൻ. വൈഎംസിഎ തിരുവല്ല സബ് റീജൻ ചെയർമാൻ ജോജിപി തോമസ്. പോഗ്രാം കോഡിനേറ്റേഴ്സ് കുര്യൻ ചെറിയാൻ, മണിക്കുട്ടൻ നായർ, മാത്യൂസ് എം ജേക്കബ് മധു, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, പോലീസ് മേധാവികൾ, എക്സയ്‌സ് ഉദ്യോഗസ്ഥർ അടക്കമുള്ള പൗരപ്രമുഖരുടെ സാന്നിദ്ധ്യത്തിൽ റണ്ണർ ടീമിന് സ്വീകരണം നൽകും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : നെല്ലിമുകള്‍- തെങ്ങമം റോഡില്‍ ഡിസംബര്‍ 18 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും. കല്ലുകുഴി- തെങ്ങമം റോഡ്, ഇ വി റോഡ്, പളളിക്കല്‍ -തെങ്ങമം റോഡ്, തെങ്ങമം -മേക്കുന്നുമുകള്‍-...

തൊഴിൽമേള

കോട്ടയം : കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനുവരി 31ന് സൗജന്യ തൊഴിൽമേള നടത്തും. പത്ത്, പ്ലസ് ടു, ഡിഗ്രി, പിജി യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999688.
- Advertisment -

Most Popular

- Advertisement -