Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യമായി ആധാർ...

സൗജന്യമായി ആധാർ പുതുക്കാം

തിരുവനന്തപുരം : അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം. ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമാണ് ഈ സൗകര്യം.

ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും 75 രൂപ നിരക്കിൽ സാധിക്കും.

ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടലിലൂടെ സൗജന്യമായി 2027 ജൂൺ 14 വരെ പുതുക്കാം. https://myaadhaar.uidai.gov.in/ ൽ Document Update ഓപ്ഷൻ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. നേരിട്ട് ആധാർ കേന്ദ്രങ്ങളിൽ 75 രൂപ ചാർജ് നൽകി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം : അർധരാത്രി മുതൽ അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് പലയിടത്തും യാത്രക്കാർ വലഞ്ഞു....

ശബരിമല തീർത്ഥാടനം :  മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ കളക്ടർ

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള  മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എ നിസാമുദീൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിലാണ്  കലക്ടർ വിവിധ വകുപ്പുകളുടെ...
- Advertisment -

Most Popular

- Advertisement -