Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ തോണ്ടറ...

കുറ്റൂർ തോണ്ടറ പാലത്തിന്റെ ഇരുവശങ്ങളിൽ പുലർച്ചെ രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു: രണ്ട് പേർക്ക് പരിക്ക്

തിരുവല്ല : എം സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം കണ്ടെനർ ലോറിയും ടെമ്പോയും നേർക്ക് നേർ ഇടിച്ചു. അപകടത്തിൽ ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും ഏത്തക്കുലയുമായി കോട്ടയം ചന്തയിലേക്ക് പോയ ടെമ്പോയും തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കണ്ടെനർ ലോറിയുമാണ് പുലർച്ചെ 2 മണിയോടെ അപകടത്തിൽപ്പെട്ടത്.

വാഹനം വെട്ടിപൊളിച്ചാണ് ടെമ്പോ ഡ്രൈവറെ പുറത്തെടുത്തത് . തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ അമിതവേഗതയും എം.സി റോഡിൽ വഴിവിളക്ക് ഇല്ലാത്തതു അപകടം വർദ്ധിക്കാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു.

ആദ്യത്തെ അപകടത്തിന് ഒരു മണിക്കൂർ ശേഷം കുറ്റൂർ തോണ്ടറ പഴയപാലത്തിൽ അപ്രോച്ച് റോഡിനോട് ചേർന്ന് കുഴിയുള്ള ഭാഗത്ത് KSRTC ബസ് ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ വന്ന ടെമ്പോ ഇടിച്ച് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം:  രണ്ടുപേർ  അറസ്റ്റിൽ

തിരുവല്ല: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ...

പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി : പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി : പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ സിപിഒ മോളൈസ് മൈക്കിളിന്റെ കയ്യിൽ ഇരുന്ന തോക്കിൽ നിന്നാണ് വെടിപൊട്ടിയത്....
- Advertisment -

Most Popular

- Advertisement -