Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസവാക്- ജില്ലാ...

സവാക്- ജില്ലാ കമ്മിറ്റിയുടെ  ഓണാഘോഷവും അനുമോദനവും

തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും അനുമോദനവും നടത്തി. കേരള സർക്കാർ ഗുരുപൂജ പുരസ്കാര ജേതാവും സവാക് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുദർശനൻ വർണ്ണത്തെ യോഗം ആദരിച്ചു.

സവാക് ജില്ലാ പ്രസിഡൻ്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച യോഗം തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ബൈജു ഏഴുപുന്ന മുഖ്യാഥിതിയായി പങ്കെടുത്തു.

സവാക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം, സംസ്ഥാന സെക്രട്ടറിമാരായ അജി എം. ചാലാക്കേരി, അഡ്വ. ദിലീപ് ചെറിയനാട്, ജെയ്സി ഹരി, സംസ്ഥാന വൈസ് പ്രസിഡൻ്റ് നെടുമുടി അശോക് കുമാർ, ചലച്ചിത്ര താരം മനോജ് കർത്ത, സ്നേഹകൂട്ടായ്മ ചെയർമാൻ ജയിംസ് മാത്യൂ, ജില്ലാ സെക്രട്ടറി ഷാജി പഴൂർ, ജില്ലാ ട്രഷറാർ ടോം പ്രകാശ്, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി സുജാത കുറ്റൂർ എന്നിവർ പ്രസംഗിച്ചു. ഓണക്കളികളും ഒണപ്പാട്ടും  തുടർന്ന് ഗാനമേളയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ...

മരണത്തിൽ ഗൂഢാലോചന ഉണ്ടായെന്ന് പറഞ്ഞിട്ടില്ല ; പ്രസ്‌താവന വളച്ചൊടിച്ചു : എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : നിലമ്പൂരിൽ പന്നിക്കുവെച്ച കെണിയിൽനിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ .തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ്...
- Advertisment -

Most Popular

- Advertisement -