Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎക്സൈസ് കമ്മിഷണറുടെ...

എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന : ഡ്രൈഡേ ദിനത്തിൽ ബാറുകളിലെ മദ്യവിൽപ്പന തടഞ്ഞു

കോട്ടയം :  ഡ്രൈഡേ ദിനത്തിൽ കോട്ടയത്ത്  നേരിട്ടെത്തി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മിഷണർ. ചതയ ദിനമായ ഇന്നലെ കോട്ടയം പേരൂരെ ബാറിൽ മുറിയെടുത്ത് താമസിച്ചാണ് എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവു പരിശോധന നടത്തിയത്.

ചതയ ദിനമായ ഇന്നലെ രാവിലെ കോട്ടയത്ത് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വേഷം മാറിയായിരുന്നു  എക്സൈസ് കമ്മിഷണറുടെ മിന്നൽ പരിശോധന. കോട്ടയം ജില്ലയിലെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻ്റെ ചങ്ങനാശേരിയിലെ വീട്ടിലും എക്സൈസ് കമ്മിഷണർ നേരിട്ടെത്തി പരിശോധന നടത്തി.

ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത എക്സൈസ് കമ്മിഷണർ, ഇദ്ദേഹത്തിനും എക്സൈസ് ഉദ്യോഗസ്ഥർക്കും പണം പിരിച്ച് നൽകുന്ന ചങ്ങനാശേരിയിലെ ബാർ ഉടമയുടെ വീട് പരിശോധിച്ച് ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയത്തെ ചില ബാറുകളിൽ എക്സൈസ് കമ്മിഷണർ നേരിട്ട് വേഷം മാറിയെത്തി മദ്യം വാങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്നലെ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിശോധനയിലാണ് കണ്ടെത്തിയത്. തുടർനടപടികൾ എക്സൈസ് കമ്മിഷണർ ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്തമഴ : മൂന്ന് ജില്ലകളിൽ  ഉരുള്‍പൊട്ടല്‍ : മൂന്ന് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത്  കനത്തമഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം...

തൃശൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

തൃശ്ശൂർ : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഗുരുവായൂർ ആരോവീട്ടിൽ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു.വീടിനുള്ളിൽ പുക നിറഞ്ഞതിനെ...
- Advertisment -

Most Popular

- Advertisement -