കോട്ടയം : ഹാരിസ് ബീരാൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ മറനീക്കി പുറത്തുവരുന്നത് യുഡിഎഫിന്റെ തീവ്രവർഗീയ പ്രീണന രാഷ്ട്രീയമാണെന്ന് ബി ജെ പി മധ്യമേഖലാ പ്രസിഡൻ്റ് എൻ. ഹരി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പി എഫ് എ പോലെ ദേശവിരുദ്ധശക്തികളുടെ ചട്ടുകമായ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസും യുഡിഎഫും ചെയ്തത്. മുസ്ലിം ലീഗിൽ അർഹരായ നിരവധി നേതാക്കൾ ഉണ്ടെന്നിരിക്കെ പൗരത്വ നിയമ ഭേദഗതി, സിദ്ധിക് കാപ്പൻ, അബ്ദുൾ നാസർ മദനി തുടങ്ങിയ കേസുകളിൽ ഹാജരായ ഹാരിസ് ബീരാനെ സ്ഥാനാർത്ഥി ആക്കിയത് തന്നെ ഇലക്ഷൻ വിജയത്തിൻറെ നന്ദി പ്രകടനമാണെന്നും അദ്ദേഹം ആരോപിച്ചു.