തൃശ്ശൂർ : അതിശക്തമായി തുടർന്ന മഴയിൽ തൃശ്ശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. സ്വരാജ് റൗണ്ടിലും അടുത്തുള്ള പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു.