Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : 3 ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴ. ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. കാലവർഷത്തിന്‍റെ ഭാഗമായി കേരളത്തിന് മുകളിൽ അടുത്ത നാല് ദിവസം പടിഞ്ഞാറൻ കാറ്റ് തുടരും. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് ഉള്ളത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നാശനഷ്‌ടങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്

കോട്ടയം : ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ...

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം...
- Advertisment -

Most Popular

- Advertisement -