ഇടുക്കി : ഇടുക്കിയിൽ അതിശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതൽ ഉണ്ടായ മഴയിൽ ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം.നിരവധി വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒഴുകിപോവുകയും ചെയ്തു. മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. കുമളിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചു.നെടുങ്കണ്ടത്ത് വാഹനങ്ങൾ ഒഴുകിപോയി. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.






