തിരുവനന്തപുരം : സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മിഷൻ. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റേതാണ് ഉത്തരവ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉള്ളതുകൊണ്ടാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത് എന്ന ആരോപണം നിലനിൽക്കെയാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.