ന്യൂഡൽഹി : ഹേമാ കമ്മിറ്റി മൊഴികളിൽ പൊലീസ് എടുക്കുന്ന തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൊഴി നൽകിയ നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകി. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയത്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നിട്ടും സംഭവവുമായി ബന്ധമില്ലാത്തവരെ പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നു. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതെന്നും ക്രിമിനല്‍ കേസിന് വേണ്ടി അല്ലെന്നും നടി ഹര്‍ജിയിൽ പറയുന്നു.