Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiശ്രീനിവാസൻ കൊലപാതക...

ശ്രീനിവാസൻ കൊലപാതക കേസ് : 17 പ്രതികൾക്ക് ജാമ്യം : 9 പേർക്ക് ജാമ്യം നിഷേധിച്ചു

കൊച്ചി : പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍ എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിൽ 9 പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമായ 40ലേറെ പേരാണ് പ്രതികൾ.

കരമന അഷറഫ് മൗലവി ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. കർശന ഉപാധികളോടെയാണ് 17 പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കും ഹൈക്കോടതി ജാമ്യം നൽകിയത്.

2022 ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ‌ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) കൊല്ലപ്പെട്ടത് .അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു

എന്‍.ഐ.എ കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.ഐ.എ.കുറ്റപത്രം നല്‍കിയിരുന്നു .ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വി എം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു.മുൻ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ബിപിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി...

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...
- Advertisment -

Most Popular

- Advertisement -