Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി വള്ളംകളി കമന്‍ററി മത്സരം 19- ന്

ആലപ്പുഴ : എഴുപത്തൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19 ന്  രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരം എച്ച് സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ സി കെ സദാശിവന്‍ അധ്യക്ഷനാകും.

ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി, കോളേജ്,പൊതുവിഭാഗം(പ്രായപരിധിയില്ല) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2024 നെഹ്റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.

മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക്  ആലപ്പുഴ അലീന ജ്വല്ലറി നല്‍കുന്ന കാഷ് അവാര്‍ഡും പബ്ലിസിറ്റി കമ്മിറ്റി നല്‍കുന്ന മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.  താല്പര്യമുള്ളവര്‍ 19ന് രാവിലെ 9.30ന് രജിസ്ട്രേഷന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  0477-2251349

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി ഇളകൊള്ളൂർ അതിരാത്രം 21 ന് തുടങ്ങും

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ അതിരാത്രം ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കും. ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിലാണ് അതിരാത്രം നടക്കുക. 2015 ൽ ഇതേ ക്ഷേത്ര മുറ്റത്തെ യാഗ വേദിയിലാണ്...

എ നിസാമുദീന്‍ പത്തനംതിട്ട ജില്ല കലക്ടറായി ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയുടെ 39-ാമത് കലക്ടറായി എ നിസാമുദീന്‍ ചുമതലയേറ്റു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപോകുന്ന മുന്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറി. 2024 ജൂലൈ...
- Advertisment -

Most Popular

- Advertisement -